തേനീച്ച ആക്രമണം
തേനീച്ചകളുടെ കുത്തേറ്റ് ചിറ്റൂര്‍ ഗവണ്മെന്റ് കോളേജിലെ രണ്ട് അധ്യാപികമാര്‍ക്കും എട്ട് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.
ഹിസ്റ്ററിവിഭാഗം അധ്യാപികയായ സുലേഖ, പോളിറ്റിക്‌സ്‌വിഭാഗം അധ്യാപികയായ തങ്കമണി, വിദ്യാര്‍ഥികളായ ആനന്ദ്‌സച്ചിന്‍ (18), അഖില്‍ദാസ് (19), മഹേഷ് (21), സുരേഷ് (19), സുധീഷ്‌കുമാര്‍ (20), എം. സുരേഷ് (20), പുഷ്‌പലത (19), അനുഷ (19) എന്നിവര്‍ക്കാണ് തേനീച്ചയുടെ കുത്തേറ്റ് സാരമായി പരിക്കേറ്റത്. ഇവരെ ചിറ്റൂര്‍ താലൂക്കാസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് 50തോളം വിദ്യാര്‍ഥികള്‍ക്കും തേനീച്ചയുടെ കുത്തേറ്റിട്ടുണ്ട്.
ഗാന്ധിജയന്തിവാരാചരണത്തിന്റെ ഭാഗമായി കാമ്പസ് ശുചീകരണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപികമാര്‍ക്കുമാണ് തേനീച്ചകളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. തിങ്കളാഴ്‌ച രാവിലെ 11 ഓടെയാണ് സംഭവം. ചിറ്റൂര്‍ ഗവ. കോളേജ് കെട്ടിടത്തിന്റെ മുന്‍വശത്തും ഗ്രൗണ്ടിനോടുചേര്‍ന്ന ഭാഗത്തും പിന്‍വശത്തുമായി ആറ് തേനീച്ചക്കൂടുകളാണു ള്ളത്. ഇതില്‍ ഗ്രൗണ്ടിന്റെ ഭാഗത്തുള്ള തേനീച്ചക്കൂടിലേക്ക് വിദ്യാര്‍ഥികളിലാരെങ്കിലും കല്ലെറിഞ്ഞതാവാം തേനീച്ചകളിളകാന്‍ കാരണമെന്ന് പരിക്കേറ്റ വിദ്യാര്‍ഥികള്‍ പറഞ്ഞു. കോളേജ് കെട്ടിടത്തിന്റെ മുന്‍വശത്തെ കാര്‍പോര്‍ച്ചിലും സമീപത്തുംനിന്ന വിദ്യാര്‍ഥികള്‍ക്കാണ് കുത്തേറ്റത്.
കോളേജ്‌കെട്ടിടത്തില്‍നിന്ന് തേനീച്ചക്കൂടുകള്‍ നീക്കംചെയ്യാന്‍ അഗ്നിരക്ഷാസേനയുടെ സഹായം തേടുമെന്ന് ചിറ്റൂര്‍ ഗവണ്മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ വി. പങ്കുണ്ണി പറഞ്ഞു.
0 Comments:
Post a Comment