November 23, 2009

ബാഷ്പാഞ്ജലികള്‍

നമ്മുടെ പ്രാര്‍ത്ഥനകളെയാകെ നിഷ്ഫലമാക്കി സൈനോജ് യാത്രയായി. വളര്‍ന്നു വരുന്ന ഒരു ഗായകന്റെ വിയോഗമെന്ന് മാധ്യങ്ങള്‍ പറയുന്നു. എന്നാല്‍ ഹൃദയം കൊണ്ടു സംവേദിച്ച ഒരു സുഹൃത്തിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.

മാതൃഭൂമി വാര്‍ത്ത വായിക്കുക


ചലച്ചിത്ര പിന്നണിഗായകന്‍ ടി.ടി. സൈനോജ്‌ (32) അന്തരിച്ചു. ഞായറാഴ്‌ച 2.20ന്‌ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആസ്‌പത്രിയിലായിരുന്നു അന്ത്യം. രക്താര്‍ബുദത്തെ തുടര്‍ന്നുണ്ടായ മസ്‌തിഷ്‌കാഘാതം മൂലമായിരുന്നു മരണം. പിറവത്തെ സ്വകാര്യ ആസ്‌പത്രിയില്‍ നിന്ന്‌ വെള്ളിയാഴ്‌ചയാണ്‌ സൈനോജിനെ മെഡിക്കല്‍ ട്രസ്റ്റില്‍ പ്രവേശിപ്പിച്ചത്‌.

'ഇവര്‍ വിവാഹിതരായാല്‍' എന്ന ചിത്രത്തിലെ 'എനിക്ക്‌ പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്‌' എന്ന ഗാനമാണ്‌ സൈനോജിന്‌ പ്രശസ്‌തി നേടിക്കൊടുത്തത്‌. കൈരളി ചാനലിലെ 'ഗന്ധര്‍വസംഗീത'ത്തില്‍ 2002ല്‍ ജേതാവായപ്പോഴാണ്‌ സൈനോജ്‌ മലയാളികള്‍ക്കിടയില്‍ പരിചിതനായത്‌. അടുത്തിടെ പുറത്തിറങ്ങിയ 'കെമിസ്‌ട്രി' എന്ന ചിത്രത്തിലെ ഗാനവും സൈനോജ്‌ പാടിയിരുന്നു. ജീവന്‍ ടിവിയില്‍ 'നാലുമണിപ്പൂക്കള്‍' എന്ന ടിവി ഷോയുടെ അവതാരകനായിരുന്നു.

'വാര്‍ ആന്‍ഡ്‌ ലൗ' എന്ന മലയാള ചിത്രത്തിലായിരുന്നു ആദ്യം പാടിയത്‌. 'ജോണ്‍ അപ്പാറാവു ഫോര്‍ട്ടി പ്ലസ്‌' എന്ന തെലുങ്ക്‌ ചിത്രത്തില്‍ പാടിയിട്ടുണ്ട്‌. ഭക്തിഗാന കാസറ്റുകളിലും പാടിയിരുന്നു. 'ഓര്‍ക്കുക വല്ലപ്പോഴും' എന്ന ചിത്രത്തില്‍ വയലാറിന്റെ 'താമരപ്പൂക്കളും ഞാനുമൊന്നിച്ചായി' എന്ന കവിത പാടി ശ്രദ്ധ നേടിയിട്ടുണ്ട്‌.

ആറാം ക്ലാസ്‌ മുതല്‍ സംഗീതം പഠിച്ചിരുന്ന സൈനോജ്‌ കര്‍ണാടക സംഗീതത്തില്‍ ദേശീയ സ്‌കോളര്‍ഷിപ്പ്‌ നേടിയിട്ടുണ്ട്‌. മാവേലിക്കര പി. സുബ്രഹ്മണ്യത്തിന്റെ കീഴിലായിരുന്നു പരിശീലനം.

പിറവം നെച്ചൂര്‍ രതീശനായിരുന്നു ആദ്യ ഗുരു. തുടര്‍ന്ന്‌, പാലക്കാട്‌ ചിറ്റൂര്‍ കോളേജിലായിരുന്നു വിദ്യാഭ്യാസം. കോളേജില്‍ പഠിക്കുമ്പോള്‍ മൂന്നുതവണ കാലിക്കറ്റ്‌ സര്‍വകലാശാല യുവജനോത്സവത്തില്‍ കലാപ്രതിഭയായി.

പിറവം താണിക്കുഴിയില്‍ തങ്കപ്പന്റെയും തലയോലപ്പറമ്പ്‌ ചെമ്പ്‌ സ്വദേശിനി രാഗിണിയുടെയും മകനാണ്‌. സഹോദരങ്ങള്‍: ഷൈജു, സൂര്യ.

സംവിധായകന്‍ വിനയന്‍, സംഗീതസംവിധായകന്‍ എം. ജയചന്ദ്രന്‍, ഗായകരായ മധു ബാലകൃഷ്‌ണന്‍, ദേവാനന്ദ്‌, ജാസി ഗിഫ്‌റ്റ്‌, പ്രദീപ്‌ പള്ളുരുത്തി, നിഷാദ്‌, എം.ജെ. ജേക്കബ്‌ എംഎല്‍എ തുടങ്ങിയവര്‍ സൈനോജിന്റെ മരണവാര്‍ത്തയറിഞ്ഞ്‌ കക്കാട്ടിലെ വസതിയിലെത്തിയിരുന്നു.


കോളെജിലെ പ്രിയപ്പെട്ട കൂട്ടുകാര്‍ സൈനോജിനെ അവസാനമായി ഒരു നോക്കുകാണാന്‍ എറണാകുളത്തെ ആശുപത്രിയിലും പിറവത്തെ വീട്ടിലും എത്തി. എസ് ടി ശശിധരന്‍, എ ഷൈജു, ലോലാ കേശവന്‍, ബിനോയ് ജി, നിതിന്‍ കണിച്ചേരി, ബിനീഷ് ജി, ഹരീഷ്, ബെന്നി പി പി, ഷിജി മാത്തൂര്‍, തനേഷ് തമ്പി, മനോജ് ഹില്ലാരിയോസ്, വിജീഷ്, അനീഷ് എം ആര്‍, ബൈജി ജോര്‍ജ്, പ്രശാന്ത്, ശ്രീഹരി, പ്രേംകൃഷ്ണന്‍ തുടങ്ങി ചിറ്റൂര്‍ കോളജിലെ നിരവധി പൂര്‍വവിദ്യാര്‍ത്ഥികളും അധ്യാപകരും സൈനോജിനെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിച്ചേര്‍ന്നു.

12 Comments:

Unknown November 23, 2009 at 11:35 PM  

ഓര്‍മ്മകളില്‍ നിന്ന് പറിച്ചെറിയാന്‍ കഴിയാത്ത മുഖമായി സൈനോജേട്ടന്‍ മാറുന്നു. കാമ്പസിന്റെ ഇടനാഴികളിലും ഇടവഴികളിലും ഹൃദയം കൊണ്ടു പാടിയ ഈരടികള്‍ അലയടിച്ചുകൊണ്ടിരിക്കും. സൗഹൃദത്തിന്റെ നൂറായിരം സ്വരങ്ങളും അനന്തകാലത്തോളം സ്‌നേഹത്തിന്റെ സംഗീതം പൊഴിക്കും.

Binu Francis,  November 25, 2009 at 1:43 AM  

I don't know what to say. Infact was searching the orkut to contact you for the last one month but... Strong and very vivid are the memories that we have spent together. I miss you a lot and your memories will always there with me.. Wherever you I wish you RIP

Binu

കെ.എസ്. സന്ദീപ് November 25, 2009 at 11:23 PM  

വിടരും മുമ്പേ...
കെ.എസ്. സന്ദീപ്

സ്കൂള്‍ കാലത്ത് വെറും നാണം കുണുങ്ങിയായിരുന്ന ഒരു ബാലന്‍. അദ്ധ്യാപകരുടെയോ ചങ്ങാതിമാരുടെയോ വാക്കുകള്‍ക്ക് വഴങ്ങി ഒരു വരി പോലും അന്ന് മൂളിയിരുന്നില്ല. എന്നാല്‍ വീട്ടിനുള്ളിലെ ഏകാന്തമായ നിമിഷങ്ങളില്‍ തന്റെ സ്വരം കൊണ്ട് അവന്‍ പാട്ടുകള്‍ കോറിയിട്ടു. ഒരിക്കല്‍ മകന്റെ പാട്ട് കേട്ട് വീട്ടിലെത്തിയ അച്ഛന്‍ പറഞ്ഞു നിനക്ക് പാട്ടു പഠിച്ചു കൂടേ...? അച്ഛന്റെ വാക്കുകള്‍ ഗൌനിക്കാതെ ആ നാണം കുണുങ്ങി ഒഴിഞ്ഞുമാറി. ഒടുവില്‍ ആ പിതാവിന് ചൂരല്‍ എടുക്കേണ്ടി വന്നു, സംഗീത ക്ളാസിലേക്ക് അവനെ പറഞ്ഞയ്ക്കാന്‍. അതൊരു തുടക്കമായിരുന്നു. ബാലപാഠങ്ങള്‍ ഗുരുമുഖത്ത് നിന്ന് കേട്ടറിഞ്ഞ ആ ബാലന് സംഗീതം ഒരു ലഹരിയായി മാറി. സൈനോജ് എന്ന ഗായകന്റെ ജീവിതം ഇവിടെ തുടങ്ങി.....

http://news.keralakaumudi.com/news.php?nid=f4191af5e48b85bcc8b4ad0c64c28a9c

CHATHUAR HOUSE MURALIKRISHNAN November 29, 2009 at 11:04 PM  

I remember him as a Ist Year PDC Student.
When I was in my last year of M.com and he worked for my election campaigning
He was a Humanist.

Unknown November 29, 2009 at 11:26 PM  

God has not won the battle.. Sinoj, your soul still remains with every one of us, who loved you and been always with you..

You have proved by his own creation, which you left behind for us and will always be remembered though far away from us.

CHE.. December 1, 2009 at 11:06 PM  

sainoj...ente chittur ormakalile priyappettavan,suhruthayalla sahodharangalepol........ini ormakal mathram..ipolum ninte shabdham ente kathukaleil..eniku jeevanulla kalatholam. nee thamarappookkalude nattilethi..suhruthe kathirikkuka avidem nammudethanu

Anonymous,  December 1, 2009 at 11:13 PM  

stat-this is ma 5th frnd who reaches god at an early age.others being sriram,suchith,dan,sandeep.
thy all still live in lot many hearts evergreen

Ganesh TA

Guruvayurappan.S December 4, 2009 at 10:44 PM  

സൈനോജ് യാത്രയായിട്ടില്ല നമ്മളില്‍ നിന്നും, നമ്മളിലെക്കാണ് കയറിയിരിക്കുന്നത്. അല്ലെങ്കില്‍ ഇത്തരം ഒരു പ്രതികരണം പോലും ഉണ്ടായിരിക്കില്ല. സൈനോജ് ഇപ്പോഴാണ്‌ നമ്മളിലൂടെ ജീവിക്കുന്നത്.
ആത്മാവിനു ശാന്തി ഉണ്ടാവട്ടെ.

Traveller December 5, 2009 at 11:04 PM  

പാടിക്കഴിഞ്ഞ പാട്ടുകള്‍ നമ്മെ ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കും.....

usha,  December 6, 2009 at 9:00 PM  

Still i cant belive and my heart is bursting like anything.
Sainoj etta........ you were really an asset. But......God has stolen that asset
I used to watch your innocense and your voice when i was doing my PDC in Chittur college. Sainoj etta u r really great. God is at times cruel. You might not know me. But you are always in my heart . We love u and miss u a lot.... My marriage was in Sept and the 1st song in my Marriage video is " Enikku Paadanoru Pattil " . Whenever i see my video you are living every moment in my heart. Really painful etta.. May YOur Soul rest in Peace.. Miss You Miss you Miss you. May God give courage and mental strength to your family and friends and for other well wishers like me... Love you from the depth of our heart

Usha M,  December 6, 2009 at 9:04 PM  

Let your voice remains in everyones heart year after year, Generation after Generation.....
You are living with untill your voice lasts..
Miss you etta...

Krishna Kishore,  December 29, 2009 at 2:55 PM  

It is shocking to hear that you had left us at this early age.... Still u have left back strong memories to all those who have got a chance to be with you for sometime and I thank you for giving me a lucky chance during your days in GCC..

Thank you for your woderful songs and that great smile.... RIP

Post a Comment

Followers

Recent Comments

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP